ഗുണഭോക്തൃ പദ്ധതികള് 2026-2027 ക്ഷണിക്കുന്നു
കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത്
2026–2027 വാർഷിക പദ്ധതി
📢 വ്യക്തിഗത / കുടുംബ / ഗ്രൂപ്പ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു
2026–27 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന താഴെപ്പറയുന്ന പദ്ധതികളിലേക്ക് അർഹരായ ഗുണഭോക്താക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 30.07.2026
വാർഡ് മെമ്പർമാർ / അംഗൻവാടികളിൽ നിന്നും ലഭിക്കുന്ന അപേക്ഷകൾ പൂരിപ്പിച്ച് 30.07.2026 നകം വാർഡ് മെമ്പർമാർ / അംഗൻവാടികൾ മുഖേന തിരികെ നൽകേണ്ടതാണ്.
വാർഡ് മെമ്പർമാർ / അംഗൻവാടികളിൽ നിന്നും ലഭിക്കുന്ന അപേക്ഷകൾ പൂരിപ്പിച്ച് 30.07.2026 നകം വാർഡ് മെമ്പർമാർ / അംഗൻവാടികൾ മുഖേന തിരികെ നൽകേണ്ടതാണ്.
പൂർണ്ണമായും പൂരിപ്പിക്കാത്തതും തെറ്റായ വിവരങ്ങൾ നൽകുന്നതുമായ അപേക്ഷകൾ നിരസിക്കുന്നതാണ്.
📋 അപേക്ഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- 31/08/2026 നകം അപേക്ഷ പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
- ഒരേ ആവശ്യത്തിന് ഒരു കുടുംബത്തിൽ നിന്നും ഒന്നിലധികം അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
- ഓരോ പദ്ധതിക്കും പ്രത്യേകം അപേക്ഷാഫോറം ഉപയോഗിക്കേണ്ടതാണ്.
- ഹരിതകർമ്മസേനയ്ക്ക് കൃത്യമായി മാലിന്യം കൈമാറുന്ന വ്യക്തികളായിരിക്കണം.
📄 ആവശ്യമായ രേഖകൾ
ആനുകൂല്യം ലഭ്യമായാൽ ആവശ്യപ്പെടുന്ന സമയത്ത് താഴെപ്പറയുന്ന രേഖകൾ ഹാജരാക്കേണ്ടതാണ്:
🧾 2026–27 വർഷത്തെ ഭൂനികുതി രസീത്
🏠 കെട്ടിട നികുതി രസീത്
🏦 ബാങ്ക് പാസ് ബുക്ക്
🪪 ആധാർ കാർഡ്
📘 റേഷൻ കാർഡ്
♻️ ഹരിതകർമ്മസേന യൂസർഫീ കാർഡ്