ഇത് നിര്‍മ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്.

പഞ്ചായത്ത്

ഗ്രാമപഞ്ചായത്തിനെ കുറിച്ച്ഗ്രാമീണ ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക, അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനമാണ് ഗ്രാമപഞ്ചായത്ത്. ഭാരത ഭരണഘടനയുടെ 73-ാം ഭരണഘടനാ ഭേദഗതി (1992) പ്രകാരമാണ് പഞ്ചായത്തീരാജ് സംവിധാനത്തിന് ഭരണഘടനാപരമായ അംഗീകാരം ലഭിച്ചത്. കേരളത്തിൽ കേരള പഞ്ചായത്ത് രാജ് നിയമം, 1994 അനുസരിച്ചാണ് ഗ്രാമപഞ്ചായത്തുകൾ പ്രവർത്തിക്കുന്നത്.ഗ്രാമപഞ്ചായത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ:ജനങ്ങൾക്ക് കാര്യക്ഷമവും സുതാര്യവുമായ ഭരണസേവനങ്ങൾ നൽകുക.പ്രാദേശിക വികസന പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുക.ശുചിത്വം, ആരോഗ്യസംരക്ഷണം, കുടിവെള്ളം, റോഡുകൾ, തെരുവുവിളക്കുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക.സാമൂഹ്യനീതി, വനിതാ ശാക്തീകരണം, കുട്ടികളുടെയും വയോജനങ്ങളുടെയും ക്ഷേമം പ്രോത്സാഹിപ്പിക്കുക.കാർഷികം, പരിസ്ഥിതി സംരക്ഷണം, തൊഴിൽ സൃഷ്ടി, ദാരിദ്ര്യ നിർമാർജനം എന്നിവയ്ക്ക്...

ജ്ഞാനമണി മോഹനന്‍

പ്രസിഡൻ്റ്

അജിത വില്‍ക്കി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റജി ചാക്കോ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശോശാമ്മ ജോര്‍ജ്ജ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ചെറിയാന്‍ മണ്ണഞ്ചേരി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

രജ്ഞിത്ത് വി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

📍 ഒറ്റ നോട്ടത്തിൽ🏛️ ജില്ല   പത്തനംതിട്ട📌 താലൂക്ക്     മല്ലപ്പള്ളി🏢 ബ്ലോക്ക് പഞ്ചായത്ത്     മല്ലപ്പള്ളി📍 വില്ലേജ്    കല്ലൂപ്പാറ📐 വിസ്തീർണ്ണം    16.86 ചതുരശ്ര കിലോമീറ്റർ🗺️ വാർഡുകളുടെ എണ്ണം       14👥 ആകെ ജനസംഖ്യ      18,921👨 പുരുഷന്മാർ       9,954👩 സ്ത്രീകൾ      8,967📊 ജനസാന്ദ്രത        1,143 പേർ / ചതുരശ്ര കിലോമീറ്റർ🟦 പട്ടികജാതി (SC)      1,914🟩 പട്ടികവർഗ്ഗം (ST)       50🎓 സാക്ഷരതാ നിരക്ക്      98.7%

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കില്‍ മല്ലപ്പള്ളി ബ്ളോക്ക് പരിധിയില്‍ വരുന്ന ഒരു പഞ്ചായത്താണ് കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 16.86ചതുരശ്ര കിലോമീറ്ററാണ്. പഞ്ചായത്തിന്റെ  അതിരുകള്‍ വടക്ക് മല്ലപ്പള്ളി, കുന്നന്താനം പഞ്ചായത്തുകള്‍, കിഴക്ക് മണിമലയാര്‍, പുറമറ്റം പഞ്ചായത്തുകള്‍ പടിഞ്ഞാറ് കവിയൂര്‍ പഞ്ചായത്ത്, തെക്ക് മണിമലയാര്‍, ഇരവിപേരൂര്‍ പഞ്ചായത്തുകള്‍ എന്നിവയാണ്. പഞ്ചായത്തിലെ വാര്‍ഡുകളുടെ എണ്ണം 14 ആണ്

കൂടുതൽ വായിക്കുക